കിഴക്കമ്പലം: റിട്ട. ഡി.ഇ.ഒ പുസ്തകശേഖരം മോറക്കാല ലൈബ്രറിക്ക് കൈമാറി മാതൃകയായി. പള്ളിക്കര എരുമേലിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ സരോജ ഡിക്രൂസ്
40 വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ ശേഖരിച്ച അറുനൂറോളം പുസ്തകങ്ങളാണ് സംഭാവന ചെയ്തത്. വയനാട് ഡി.ഇ.ഒ ആയി സേവനമനുഷ്ഠിച്ച ശേഷമാണ് സർവ്വീസിൽനിന്ന് 30വർഷം മുമ്പ് വിരമിച്ചത്. പ്രസിഡന്റ് എം.കെ. വർഗീസ്, സെക്രട്ടറി സാബു വർഗീസ്, ഭാരവാഹികളായ പി.ഐ. പരീക്കുഞ്ഞ്, ജിജോ കുര്യൻ, അർഷാദ് ബിൻ സുലൈമാൻ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.