തൃക്കാക്കര: കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപട്ടികയിൽ വരുന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് റദ്ദുചെയ്ത ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി ജോമോൻ ആവശ്യപ്പെട്ടു. പൊതു യാത്രാസൗകര്യം ഉപയോഗിക്കുകയും ജോലിസ്ഥലത്ത് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത വിധം സ്‌ഥലപരിമിതികളുള്ള സ്ഥാപനങ്ങളിൽ രോഗവ്യാപനം കുറയ്ക്കാൻ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ പ്രാഥമികസമ്പർക്കപട്ടികയിൽ വരുന്ന ജീവനക്കാരിൽനിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.