വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അനദ്ധ്യാപകദിനം ആചരിച്ചു. വൈസ് പ്രിൻസിപ്പൽ വി .കെ . നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് അനദ്ധ്യാപകരുടെ ഭവനങ്ങളിലെത്തി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.അദ്ധ്യാപകരായ അഗസ്റ്റിൻ നോബി, കെ. ഐ. ആസിഫ്, കെ .എസ്. ഷിനി എന്നിവർ പങ്കെടുത്തു.സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അദ്ധ്യാപകർ നേതൃത്വം നൽകി.