
കാലടി: യുവകവയിത്രി ടി.ഐശ്വര്യ,സിനിമാ താരം ജിബിൻ ആന്റണി എന്നിവർക്ക് പുരോഗമന കലാ സാഹിത്യ സംഘം മഞ്ഞപ്ര യൂണിറ്റ് അനുമോദനം നൽകി. പു.ക.സ അങ്കമാലി മേഖല പ്രസിഡന്റ് അഡ്വ.കെ.വി.വിപിൻ, ഗ്രാമപഞ്ചായത്തംഗം സി.വി. അശോക് കുമാർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു അജീഷ് ജോർജ് അദ്ധ്യക്ഷനായി. അഡ്വ.ബിബിൻ വർഗീസ്, എ.പി.രാമകൃഷ്ണൻ, എം.പി.തരിയൻ,നോബി കുഞ്ഞപ്പൻ, വർഗീസ്.പി.വി എന്നിവർ പ്രസംഗിച്ചു