വൈപ്പിൻ: എടവനക്കാട് നേതാജിറോഡ് റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച നിരീക്ഷണ കാമറയുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം നിർവഹിച്ചു. ഞാറക്കൽ സി.ഐ. രാജൻ.കെ.അരമന മുഖ്യാതിഥിയായി. വർദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് പരമാവധി നിരീക്ഷണകാമറകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപക പ്രസിഡന്റ് മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിച്ചു.
റാണി രമേഷ് ,കെ.ജെ.ആൽബി, എം.ബി.ഷെരീഫ്, കെ.കെ. അലി,കെ.കെ.വിദ്യാധരൻ, ജെയ്ബി ജൂനൻ,വിനോദ് കാരോളിൽ, ഒ.കെ.പ്രകാശൻ, ഒ.ഒ.പൈലി, എം.എ.ജുനൈദ്, ടി.എച്ച്.നൗഷാദ്, കെ.ഒ. ബർണാഡ് എന്നിവർ പങ്കെടുത്തു.