കളമശേരി: കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ 30 ന് നടക്കേണ്ടിയിരുന്ന കളമശേരി നിയമസഭ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് - 'ഒപ്പം'
മാർച്ച് 20ലേക്ക് മാറ്റിയതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ
ജനുവരി 30 വരെ തുടരും. ഇതിനകം വീടുകളിൽ എത്തിച്ചിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് കളമശ്ശേരി ടി.വി.എസ് കവലയിലുള്ള സംഘാടകസമിതി ഓഫീസിലോ എം.എൽ.എ ഓഫീസിലോ നൽകണം.