
കൊച്ചി: ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ പാരാ ബാഡ്മിന്റൺ ടീമിന്റെ ദേശീയ പരിശീലകനുമായ ഗൗരവ് ഖന്നയുടെ പാരാബാഡ്മിന്റൺ അക്കാഡമി തുറന്നു. സ്റ്റാൻഡിംഗ് അത്‌ലറ്റുകൾക്കായി രണ്ട് ബി.എഫ്.ഡബ്ല്യൂ അംഗീകൃത സിന്തറ്റിക് മാറ്റുകളും, വീൽചെയർ അത്‌ലറ്റുകൾക്കായി രണ്ട് വുഡൻ കോർട്ടുകളും ഉൾപ്പെടെ 4 കോർട്ടുകളാണ് ലക്ക്നൗവിലെ കേന്ദ്രത്തിൽ ഉണ്ടാവുക. പൂർണമായും സജ്ജീകരിച്ച ജിം, ഐസ് ബാത്ത്, സ്റ്റീം ബാത്ത്, സോന ബാത്ത്, ജാക്കൂസി ഹൈഡ്രോതെറാപ്പി എന്നിവയ്ക്കു പുറമേ, അത്‌ലറ്റുകൾക്ക് താമസിക്കാൻ അനുയോജ്യമായ മുറികളും ഒരുക്കിയിട്ടുണ്ട്. ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ 50 താരങ്ങൾ പരിശീലനത്തിനെത്തും.