
പള്ളുരുത്തി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പള്ളുരുത്തി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. അഴകിയ കാവ് ക്ഷേത്രത്തിനു സമീപം നേതാജിയുടെ ചിത്രത്തിൽ പൂമാലയിട്ട് പുഷ്പാർച്ചനയും പ്രാർത്ഥനയും അനുസ്മരണവും നടന്നു. കൊച്ചി താലൂക്ക് സെക്രട്ടറി പി.പി. മനോജ് ഉദ്ഘാടനം ചെയ്തു. പി.വി.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് മോഹൻ, എ. കെ. അജയകുമാർ, വി.കെ.ഗോപിദാസ് , കെ.വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അഴകിയകാവ് ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഹോമിയോ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടത്തി. കെ. കെ. റോഷൻ കുമാർ, പി.കെ.കൃഷ്ണദാസ്, പി. ആർ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.