gf

കൊച്ചി: കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റി ബോധവത്കരിക്കാൻ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം. കേരള മീഡിയ അക്കാഡമിയും കേരള കാർട്ടൂൺ അക്കാഡമിയും ചേർന്നാണ് ബോധവത്കരണ കാർട്ടൂൺ രചനാ മത്സരം ഒരുക്കുന്നത്. എട്ട് മുതൽ 12-ാം ക്ലാസ് വരെ, കോളേജ് വിദ്യാർത്ഥികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഒന്നാം സമ്മാനം 5,000 രൂപ രണ്ടാം സമ്മാനം 4,000 രൂപ മൂന്നാം സമ്മാനം 2,500 രൂപ. കൊവിഡ് പ്രതിരോധം പ്രമേയമാക്കിയ കാർട്ടൂണുകളാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 10. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: cartoonacademy.blogspot.com