 
മൂവാറ്റുപുഴ: ദേശീയ ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമല കോളേജിലെ ടൂറിസം വിഭാഗം സി.ഇ.എസ്.ടി.എ 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാൾ, ട്രാവൽ ഡെസ്‌ക്, കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ എന്നിവ പ്രവർത്തിച്ചു. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, ബർസാർ ഫാ. ജസ്റ്റിൻ കണ്ണാടൻ, പ്രൊഫ. ജോസ് കാരിക്കുന്നേൽ, കേരള വോയേജസ് മാനേജിംഗ് ഡയറക്ടർ ജോർജ് സ്‌കറിയ എന്നിവർ സംസാരിച്ചു.