 
കോലഞ്ചേരി: തോന്നിക്ക പരുതപ്പാടത്ത് നൂറുമേനി വിളയിക്കാൻ കോലഞ്ചേരി കാർഷിക സഹകരണസംഘം പ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ സി.പി. ജോയി രംഗത്ത്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിൽനിന്ന് സമയം കണ്ടെത്തി പരമ്പരാഗതമായി ലഭിച്ച കൃഷിഭൂമിയും സഹോദരങ്ങളുടെ സ്ഥലവും കൂടിച്ചേർത്ത് ഒരേക്കർ പാശേഖരത്തിലാണ് നെൽക്കൃഷി ചെയ്യുന്നത്. ഇവിടം തരിശുകിടക്കുകയായിരുന്നു. ട്രാക്ടർ ഇറക്കി ഉഴുതിട്ടതൊഴിച്ചാൽ ബാക്കി ജോലികളെല്ലാം സ്വന്തമായി തന്നെയാണ് ചെയ്യുന്നത്.
അരിയുടെ ക്രമാതീതമായ വിലവർദ്ധനവാണ് നെൽക്കൃഷിയിലേക്കിറങ്ങാൻ മുൻ ജില്ലാപഞ്ചായത്ത് അംഗം കൂടിയായ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. പാടത്ത് ദിവസവും രാവിലെ എത്തി കളകൾ നീക്കം ചെയ്യും.തോന്നിക്ക ചെരയ്ക്കാക്കുഴി കുടുംബാംഗമായ സി.പി. ജോയിയുടെ ഭാര്യ സീനയും മകൻ ബേസിലും അദ്ധ്യാപകരാണ്. ഇവരും കൃഷിയിടത്ത്ടിൽ സഹായികളായി ഒപ്പമുണ്ട്.