mla
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തുറവുർ യൂണിറ്റ് 28 മത് വാർഷിക സമ്മേളനം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് വാർഷികസമ്മേളനം തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്കൂൾ ഹാളിൽ നടന്നു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.വി. ഔസേഫ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ സി.കെ. ഗിരി സംഘടനാരൂപരേഖ അവതരിപ്പിച്ചു. മെമ്പർഷിപ്പ് വിതരണവും സാന്ത്വന പെൻഷൻ വിതരണവും മുതിർന്ന അംഗത്തെ ആദരിക്കലും നടന്നു. തുറവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, യൂണിയൻ ബ്ലോക്ക് സെക്രട്ടറി വി.സി. പൗലോസ്, പ്രസിഡന്റ് എ.കെ. ഗോപാലൻ, ബി.വി. അഗസ്റ്റിൻ, എം.കെ. ജോസഫ്, കെ. സാവിത്രി, പി.കെ. ഷീല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.സി. പോളി (പ്രസിഡന്റ്), എം.ടി. ജോർജ് (സെക്രട്ടറി), ടി.ടി. ഷീല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.