 
ആലങ്ങാട്: കുന്നേൽ ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാളിന് മുന്നോടിയായി തമുക്കു നേർച്ചയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ആരംഭിച്ചു. ഇടവക വികാരി ജോയി കോലഞ്ചേരി കാർമ്മികത്വം വഹിച്ചു. 28 മുതൽ ഫെബ്രുവരി 19 വരെയാണ് തിരുനാൾ ആഘോഷം. കുന്നേൽ ബൈബിൾ കൺവെൻഷൻ 28 മുതൽ 31 വരെ വൈകിട്ട് അഞ്ചിന് നടക്കും. ഫെബ്രുവരി 1 മുതൽ തമുക്കിനുള്ള അവലോസുപൊടി പള്ളിയുടെ സ്റ്റാളിൽ ലഭിക്കും.