വൈപ്പിൻ: കൊവിഡ് മൂന്നാംതരംഗം വൈപ്പിൻകരയിലും വ്യാപകമായി. കഴിഞ്ഞ വെള്ളി 1265, ശനി 1499, ഞായർ1640 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഞായറാഴ്ച ഓരോ പഞ്ചായത്തിലെയും രോഗികൾ ഇപ്രകാരമാണ്. പള്ളിപ്പുറം 460, എളങ്കുന്നപ്പുഴ 362, ഞാറക്കൽ 283, നായരമ്പലം 272, കുഴുപ്പിള്ളി 160, എടവനക്കാട് 103.

ജീവനക്കാർക്കും മെമ്പർമാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസും രണ്ട് ദിവസം അടച്ചിട്ടു. മൂന്നാംതരംഗത്തിൽ മരണനിരക്ക് കുറവാണെങ്കിലും രോഗം അതിവേഗം പടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒഴിവ് ദിവസങ്ങളിൽ ഏറെ ജനത്തിരക്ക് ഉണ്ടാകാറുള്ള ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളും ഞായറാഴ്ച വിജനമായിരുന്നു.