കൊച്ചി: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള തീയതി ദീർഘിപ്പിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുളള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്.

അപേക്ഷ അയക്കാൻ ഡയറക്ടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം വികാസ് ഭവൻ .പി.ഒ, തിരുവനന്തപുരം-33. https://srccc.in/download ലിങ്കിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 9447683169, 0471-2325101, 2325102