vanitha
വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി ഡി എസ് സൂപ്പർവൈസർ ഹുമൈബാന്റെ നേതൃത്വത്തിൽ സമാധാനത്തിന്റെ സന്ദേശമായി ബലൂണുകൾ പറത്തുന്ന ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ

മൂവാറ്റുപുഴ: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 24 മുതൽ മാർച്ച് 8 വരെ നടത്തുന്ന വനിതാദിനാഘോഷപരിപാടികളുടെ സ്കൂൾതല ഉദ്ഘാടനം അഡീഷണൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹുമൈബാൻ ടി. എ നിർവ്വഹിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമാധാനത്തിന്റെ സന്ദേശമായി വിദ്യാർത്ഥികൾ 24 ബലൂണുകൾ പറത്തി. അതിക്രമങ്ങൾക്കെതിരെ സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ തയ്യാറാക്കിയ പോസ്റ്റർ പ്രിൻസിപ്പാൾ റനിത ഗോവിന്ദ് പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ റനിതഗോവിന്ദ്, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, സ്കൂൾ കൗൺസിലർ ഹണിവർഗീസ്, അങ്കണവാടി വർക്കർ ചന്ദ്രിക കെ.എൻ, അദ്ധ്യാപകരായ ഡോ. അബിത രാമചന്ദ്രൻ, റോണി മാത്യു, ശ്രീകല. ജി, കൃഷ്ണപ്രിയ. പി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ. ആർ, വിദ്യാർത്ഥികളായ അഖില സൈബു , ഗായത്രി സോമൻ, മന്ന ജോമോൻ, സോന ബോബി, അനഘ എൽദോസ് തുടങ്ങിയവർ നേതൃത്വം നൽകി.