തൃപ്പൂണിത്തുറ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്കാറ്റേർഡ് മേള 27 നും ഫെബ്രുവരി 22നും മാർച്ച് 22നും ബോർഡിന്റെ തൃപ്പൂണിത്തുറ സബ് ഓഫീസിൽ സംഘടിപ്പിക്കും. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്കാറ്റേർഡ് വിഭാഗം വിഹിതം അടയ്ക്കുന്നതിൽ അഞ്ച് വർഷത്തിൽ താഴെ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമാണ് മേള നടത്തുന്നത്. ബന്ധപ്പെടേണ്ട നമ്പർ 0484 2777290.