തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫിന്റെ ആഭിമുഖ്യത്തിൽ ഹിൽപാലസ് പൊലിസ് സ്റ്റേഷൻ, ട്രാഫിക് പൊലിസ് സ്റ്റേഷൻ, മരട് മാങ്കായി സ്കൂൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. ഫോഗിംഗ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇവർ അണുവിമുക്തമാക്കുന്നത്. മണ്ഡലം ഭാരവാഹികളായ ടി.കെ. ജയേഷ്, എ.എസ്. വിനീഷ്, സുധി ചന്ദ്രൻ, ജോക്സിൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ അണു നശീകരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 75609 48789.