അങ്കമാലി : മദ്യപിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അഡോപ്ടെക് സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ മുഖ്യപങ്കു വഹിക്കുന്ന മിതമായി മദ്യം കഴിക്കുന്ന സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് തകർക്കുന്ന വിധമാണ് മദ്യത്തിന്റെ വില ഉയർത്തിയിരിക്കുന്നത്. ഇത് തടയണം. സമ്മേളനം ബിജു മാത്യു മുണ്ടക്കയം ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എം.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലിയിൽ നടന്ന വാർഷികസമ്മേളനത്തിൽ സെക്രട്ടറി ആർ. രാഗേഷ്, ഷിനു ചാക്കോ തിരുവല്ല, പ്രജിത്ത് ശാസ്താംകോട്ട, ഷാബി ആൻറണി പത്തനംതിട്ട, റസാഖ് പാലക്കാട്, ബിജു മുവാറ്റുപുഴ, മനു ഓടക്കാട് കണ്ണൂർ, അനൂപ് പാലക്കാട് എന്നിവർ പ്രസംഗിച്ചു.