fg

കൊച്ചി: സംസ്ഥാനത്ത് പുതിയ റേഷൻകട അനുവദിക്കുമ്പോൾ നിലവിൽ നടത്തികൊണ്ടിരിക്കുന്ന സെയിൽസ്‌മാന്മാർക്ക് മുൻഗണന നൽകണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ കടകൾ അനുവദിക്കുമ്പോൾ നിലവിൽ അറ്റാച്ച് ചെയ്തു നടത്തുന്ന കടയിൽ വർഷങ്ങളായി (ഒന്ന് മുതൽ ഇരുപത്തഞ്ചോളം വർഷം) ജോലി ചെയ്യുന്ന സെയിൽസ്‌മാൻ പെരുവഴിയിലാകും. പുതിയ കട അനുവദിക്കുന്നതിന് വ്യാപാരികൾ ഏതിരല്ല. നിലവിൽ നടത്തുന്നവർക്ക് പുതിയ കട അനുവദിച്ചു തൊഴിൽ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറി എൻ. ഷിജീർ ആവശ്യപ്പെട്ടു.