shan-s
പെരിയാർ നീന്തിടകന്ന എസ്. ഷാനിനെ ആലുവ നഗരസഭ കൗൺസിലർമാരായ എസ്. ശ്രീകാന്ത്, ലിസ ജോൺസൺ എന്നിവർ ചേർന്ന് ദേശം കടവിൽ സ്വീകരിക്കുന്നു. പരിശീലകൻ സജി വാളാശേരി സമീപം.

ആലുവ: എട്ട് വർഷം മുമ്പ് കൊല്ലത്തുണ്ടായ ട്രെയിനപകടത്തിൽ രണ്ട് കാലും നഷ്ടമായ യുവാവ് പെരിയാർ നീന്തിക്കടന്നു. സജി വാളാശ്ശേരിയുടെ നേതൃത്വത്തിൽ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇന്നലെ അദ്വൈതാശ്രമ കടവിൽ നിന്ന് കൊല്ലം സ്വദേശി എസ്. ഷാൻ മണപ്പുറത്തേക്ക് നീന്തിയത്.

ഇവിടെ 500 മീറ്റർ വീതിയും 30 അടി താഴ്ചയുമുണ്ട്. അപകടത്തിൽ രണ്ടുകാലും മുട്ടിനു താഴെ മുറിഞ്ഞു പോയിരുന്നു. കാക്കനാട് നെസ്റ്റിലെ ജീവനക്കാരനാണ് ഷാൻ.

ആശ്രമം കടവിൽ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ജെയ്‌സൺ പീറ്റർ, എം.പി. സൈമൺ, ആനന്ദ് ജോർജ് എന്നിവരുമെത്തി. ദേശം കടവിൽ നീന്തിയെന്തിയ ഷാനിനെയും സജി വാളാശേരിയെയും നഗരസഭ കൗൺസിലർമാരായ ലിസ ജോൺസനും എൻ. ശ്രീകാന്തും ചേർന്ന് സ്വീകരിച്ചു.