മട്ടാഞ്ചേരി:നാടക് കൊച്ചി മേഖലയുടെ നേതൃത്വത്തിൽ നടൻ മണവാളൻ ജോസഫ് അനുസ്മരണം നടത്തി. കെ.ജെ മാസ്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ജെ ആന്റണി അനുസമരണ പ്രഭാഷണം നടത്തി.കൊച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജോസ് പൊന്നൻ , ജോർജ് കണക്കശ്ശേരി, പട്ടണം റഷീദ്, ഡയാന സിൽവസ്റ്റർ, ഫ്രാൻസീസ് ഈരവേലിൽ, വി. പി. സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.മണവാളൻ ജോസഫിന്റെ ജന്മശതാബ്ദി വർഷത്തിൽ 36-ാം ചരമവാർഷീക അനുസ്മരണം കൊവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈനായാണ് സംഘടിപ്പിച്ചത്.