അങ്കമാലി: പാറക്കടവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം കെ. റെയിൽ പദ്ധതിക്കായി സ്ഥാപിച്ചകല്ലുകൾ പിഴുതെറിഞ്ഞ പുളിയനം ഭാഗത്ത് വീണ്ടും കല്ലുകൾ സ്ഥാപിക്കാൻ ഇന്നലെ ഉദ്യോഗസ്ഥർ എത്തുമെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ജനങ്ങൾ സംഘടിച്ചെത്തി. ഉദ്യോഗസ്ഥർ എത്തില്ലന്നറിഞ്ഞതോടെ പ്രതിഷേധയോഗം ചേർന്ന് പിരിഞ്ഞു. ത്രിവേണി ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. നാരായണൻ, ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖരവാര്യർ, പൗലോസ് കല്ലറക്കൽ, പി.വി. ജോയ്, ജെസി ജോയ്, രാജമ്മ വാസുദേവൻ, സുനിൽ ജെ.അറക്കലാൻ, ബാബു കാവലിപ്പാടൻ, സി.പി. ഡേവിസ്, സി.പി. ദേവസി, എസ്.ഡി. ജോസ്, സെൻജോ ജോർജ് ,പുളിയനം പൗലോസ്, ജോർജ് മണവാളൻ എന്നിവർ പ്രസംഗിച്ചു.