 
കാലടി: വട്ടപറമ്പ് - യോർദ്ദനാപുരം പ്രദേശത്തെ പ്രകൃതിദത്ത ജലസംഭരണിയായ മുടവൻകുളം അടിയന്തരമായി പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായി. കാലടി ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, യോർദ്ദനാപുരം പ്രദേശത്തെ 40 ഏക്കറിൽ കൂടുതൽ വരുന്ന മൂന്നുപൂപ്പ് കൃഷിചെയ്തിരുന്ന പാടശേഖരം ആവശ്യമായ വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുകയാണ്. കൈതവളർന്നും പുല്ലും പായലും നിറഞ്ഞ് ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ് മുടവൻകുളം. കുളത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മുഴുവൻ ചെളിയും കോരിമാറ്റി ആഴംകൂട്ടി അതിരുകൾ കരിങ്കല്ലുകൊണ്ട് അടിയന്തരമായി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം.
 കൈയേറ്റക്കാർ കൈവശപ്പെടുത്തുമോ
അരഏക്കർ വിസ്തൃതിയും 15അടി ആഴവുമുള്ള നൂറ്റാണ്ട് പഴക്കമുള്ള മുടവൻകുളം അധികൃതരുടെ അനാസ്ഥമൂലം കൈയേറ്റക്കാരുടെ ഭീഷണിയിലാണ്. മുടവൻകുളം നവീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ ചൊവ്വരാൻ പറഞ്ഞു.