swami-dharmachaithnya
സ്വാമി ശിവസ്വരൂപാനന്ദ ആലുവ അദ്വൈതാശ്രമം സെക്രട്ടറിയുടെ ചുമതല സ്വാമി ധർമ്മചൈതന്യക്ക് കൈമാറുന്നു. സ്വാമി ഋതംഭരാനന്ദ സമീപം.

ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ സെക്രട്ടറിയായി സ്വാമി ധർമ്മചൈതന്യ ചുമതലയേറ്റു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി നിവേദാനന്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനാരോഹണം. സെക്രട്ടറിയായിരുന്ന സ്വാമി ശിവസ്വരൂപാനന്ദ ചുമതലകൾ കൈമാറി.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ കെ.കെ. മോഹനൻ, പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ, കെ.എസ്. ജെയിൻ, പി.എസ്. ബാബുറാം, വി.ഡി. ജയപാൽ, ബാബു മുപ്പത്തടം, വിപിൻദാസ് എന്നിവരുൾപ്പെടെ നിരവധി പ്പേർ ആശംസയർപ്പിക്കാനെത്തി.