കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ഭൂമിത്രസേന, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ജൈവ മാലിന്യത്തിൽനിന്ന് ജൈവവളം നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.വി.സുരേഷ്‌കുമാർ നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ,പ്രൊഫ.:സിജോ ജോർജ്, പ്രൊഫ.എസ്.എൻ. ശ്രീനിവാസൻ തുടങ്ങിയവർ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു.