d

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എളംകുളം ജെറുസലേം മാർത്തോമാ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേവിയോ ഇലക്ട്രിക്ക് ആംബുലൻസ് നൽകി. വർക്കി വർഗീസ്, ആനി വർഗീസ് പറക്കമണ്ണിൽ ഹൗസ് എന്നിവരാണ് ആംബുലൻസ് നൽകിയത്. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ. താക്കോലേറ്റുവാങ്ങി. എളംകുളം പള്ളി വികാരി ഫാ. ജോസഫ്, പള്ളി മാനേജ്‌മെൻറ് കമ്മിറ്റി ഭാരവാഹികൾ, ഡോ. ഷാബ് ഷെരീഫ്, ഡോ. പോൾ തോമസ്, ബിന്ദു കെ. കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.