 
ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി തുരങ്കപ്പാതയോട് ചേർന്ന് അറവുമാലിന്യങ്ങൾ തള്ളുന്നത് പതിവായി. ധാരാളം വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന ഇവിടെ രാത്രിയുടെ മറവിൽ അറവുമാലിന്യങ്ങൾ പ്ളാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളുകയാണ്.
കൂടാതെ വീടുകളിൽ നിന്നുള്ള മാലിന്യവും പ്ളാസ്റ്റിക്ക് കവറുകളിലാക്കി തള്ളുന്നുണ്ട്. ഇവിടെ സി.സി ടിവി കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനരഹിതമാണ്. മാലിന്യംനീക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് അനിൽ അമ്പാട്ടുകാവ് ആവശ്യപ്പെട്ടു.