പെരുമ്പാവൂർ : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഞായറാഴ്ച കൊവിഡ് രോഗികൾക്കും തെരുവിന്റെ മക്കൾക്കും വഴിയാത്രക്കാർക്കും ഭക്ഷണം ലഭിക്കാത്തവർക്കുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് വിതരണം നടത്തി. പെരുമ്പാവൂർ താലൂക്ക് ആശുപത്രി,, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, യാത്രിനിവാസ് ബസ് ടെർമിനൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ദീർഘദൂര ലോറിഡ്രൈവർമാർക്കുമാണ് ഭക്ഷണം നൽകിയത്. കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എ. റഹീം ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്, യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ ഓർഡിനേറ്റർ അഡ്വ. ടി.ജി സുനിൽ, യൂത്ത് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി സഫീർ മുഹമ്മദ്, ചീഫ് കോ ഓർഡിനേറ്റർ റിജു കുര്യൻ, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.