പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷംരൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ കല്ലിക്കുടി - പുന്നലം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അനു അബീഷ്, ബേബി തോപ്പിലാൻ, സാംസൺ ജേക്കബ്, സിന്ധു അരവിന്ദ്, മായ കൃഷ്ണകുമാർ, വാർഡ് വികസനസമിതിഅംഗങ്ങളായ എൽദോ പാത്തിക്കൽ, സി.എസ്. ശ്രീധരൻപിള്ള, വിജയൻ മുണ്ടിയാത്ത്, ജോയി പറക്കുന്നത്തുകുടി, സിബി സുകുമാരൻ, സുന്ദരൻ ചെട്ടിയാർ, അനു വെളളാട്ടുകുടി, സജീവൻ തോട്ടുപുറം, അബീഷ് കോടനാട് എന്നിവർ പ്രസംഗിച്ചു.

വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിൽനിന്ന് കുറിച്ചിലക്കോട്, വല്ലം, മലയാറ്റൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡ് നന്നാക്കണമെന്ന നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ജില്ലാ പഞ്ചായത്ത് 12ലക്ഷംരൂപ അനുവദിച്ചത്.