sobhana

ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന ആലുവ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആനി വർഗീസ് മുമ്പാകെ ഇന്നലെ രഹസ്യമൊഴി നൽകി. വൈകിട്ട് മൂന്നിനാരംഭിച്ച മൊഴിയെടുപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു.

മകൻ അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ ആവർത്തിച്ചതായി ശോഭന പറഞ്ഞു. ജയിലിൽ കിടക്കുന്ന മകൻ ആകെ ബുദ്ധിമുട്ടാലാണ്. ജീവനിൽ ഭയമുണ്ട്. എല്ലാം പുറത്ത് വരട്ടെയെന്നാണ് അവൻ പറയുന്നത്. സിനിമാക്കഥ പോലെയാണ് കാര്യങ്ങൾ. അഭിനയിച്ച് പരിചയം വന്നവരാണ് ഇതിലുള്ളത്. എനിക്കും മകനും അഭിനയിക്കാനറിയില്ല. സുനി പൊലീസിനോട് പറഞ്ഞാലും കോടതിയിൽ പറഞ്ഞാലും ഒന്നും വിലപ്പോകില്ല. നടിയോട് വ്യക്തിപരമായ യാതൊരു വൈരാഗ്യവുമില്ല. ദിലീപിന് വേണ്ടിയാണ് എല്ലാം ചെയ്തത്. തന്റെ ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുമെന്ന് സുനി പറയാറുണ്ട്. എന്തും വരട്ടെയെന്ന് കരുതിയാണ് കോടതിയോട് എല്ലാം പറഞ്ഞതെന്നും ശോഭന പറഞ്ഞു.

 ദി​ലീ​പി​ന്റെ​ ​വാ​ക്കി​ൽ​ ​പെ​ട്ടു​പോ​യി, സു​നി​ ​എ​ല്ലാം​ ​വെ​ളി​പ്പെ​ടു​ത്തും​:​ ​ശോ​ഭന

ദി​ലീ​പി​ന്റെ​ ​വാ​ക്കി​ൽ​ ​മ​ക​ൻ​ ​പെ​ട്ടു​പോ​യെ​ന്നും​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​അ​വ​ൻ​ ​ഉ​ട​ൻ​ ​കോ​ട​തി​ക്കു​മു​ന്നി​ലും​ ​ലോ​ക​ത്തോ​ടും​ ​തു​റ​ന്നു​പ​റ​യു​മെ​ന്നും​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​ ​പ​ൾ​സ​ർ​ ​സു​നി​യു​ടെ​ ​മാ​താ​വ് ​ശോ​ഭ​ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​സു​നി​യെ​ ​ജ​യി​ലി​ലെ​ത്തി​ ​ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.​ ​അ​വ​ന് ​കു​റ്റ​ബോ​ധ​മു​ണ്ട്.​ ​ജീ​വ​നോ​ടെ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​സു​നി​ ​എ​ല്ലാം​ ​പ​റ​യും.​ ​പെ​ടു​ത്തി​യ​തി​ലും​ ​പെ​ട്ട​തി​ലും​ ​അ​വ​ന് ​വി​ഷ​മ​മു​ണ്ട്.​ ​സ​മ​യ​മാ​കു​മ്പോ​ൾ​ ​എ​ല്ലാ​കാ​ര്യ​ങ്ങ​ളും​ ​വെ​ളി​പ്പെ​ടു​ത്തും.

ദി​ലീ​പ് ​കൊ​മ്പ​നാ​ന​യെ​ ​പോ​ലെ​യാ​ണ്,​ ​മ​റ്റു​ള്ള​വ​ർ​ ​അ​ണ്ണാ​നെ​ ​പോ​ലെ​യും.​ ​കൊ​മ്പ​നെ​ ​അ​ണ്ണാ​ന് ​എ​ന്തു​ ​ചെ​യ്യാ​ൻ​ ​പ​റ്റും​?​ ​എ​ല്ലാം​ ​തു​റ​ന്നു​പ​റ​ഞ്ഞ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​അ​നു​ഭ​വി​ക്കു​ന്ന​ത് ​കാ​ണു​ന്നി​ല്ലേ​?​ ​പ​ത്തി​ല​ധി​കം​ ​പേ​ർ​ക്ക് ​എ​ല്ലാം​ ​തു​റ​ന്നു​പ​റ​യ​ണ​മെ​ന്നു​ണ്ട്.​ ​ദി​ലീ​പി​നെ​ ​ഭ​യ​ന്നാ​ണ് ​അ​വ​രാ​രും​ ​രം​ഗ​ത്തു​ ​വ​രാ​ത്ത​ത്.​ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​പ്പേ​ർ​ ​രം​ഗ​ത്ത് ​വ​ന്നേ​ക്കു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​ശോ​ഭ​ന​യു​ടെ​ ​ര​ഹ​സ്യ​മൊ​ഴി​ ​ആ​ലു​വ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി.