പെരുമ്പാവൂർ: സ്നേഹാലയ പെരുമ്പാവൂരും മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷനും സംയുക്തമായിപെരുമ്പാവൂരിൽ കേശദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാൻസർ ചികിത്സയ്ക്കിടെ തലയിലെ മുടി കൊഴിഞ്ഞുപോയ പാവപ്പെട്ട സ്ത്രീ പുരുഷൻമാർക്ക് പ്രായഭേദമെന്യേ ദാനംചെയ്യുവാൻ തയ്യാറുള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ പത്തിന് പെരുമ്പാവൂർ ഫാസ് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി മോഹനൻ മുഖ്യപ്രഭാഷണംനടത്തും. 15 വർഷമായി ഇരുവൃക്കകളും തകരാറിലായി ചികിത്സയിലിരിക്കുന്ന ജമിനി ജോയിക്കുള്ള ധന സഹായം മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അശമന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, സാജു പോൾ, താരങ്ങളായ ഷ്യാസ് കരീം, നീരജ പിള്ള, ബിജോയ് വർഗീസ്, കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, ജോൺ ജേക്കബ്, മുൻ കൗൺസിലർ അഭിലാഷ് മനോഹരൻ, മെമ്പർ രഘുകുമാർ എന്നിവർ പങ്കെടുക്കും.