പെരുമ്പാവൂർ: കേരള പുനർനിർമ്മാണ പദ്ധതിയുടെ (റീബിൽഡ് കേരള) ഭാഗമായി സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡ്, കീഴില്ലം ജി.ബി ഫാമിൽ ഫാംസ്‌കൂൾ ആരംഭിച്ചു. തിരഞ്ഞെടുത്ത 20 കർഷകർക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സി.കെ. ഷാജു ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ എം.എസ്. സുബിൻ, കൃഷി ഓഫീസർമാരായ നൂർജഹാൻ, ഡോ.: സ്മിനി വർഗീസ്, ഫാ. ജോർജ് വർഗീസ്, റഷീദ് എന്നിവർ സംസാരിച്ചു.