കൊച്ചി: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും ഫാർമസികളിലും ഫാർമസി നിയമപ്രകാരം യോഗ്യരായ ഫാർമസിസ്റ്റുകളും ഡോക്ടർമാരും മാത്രമേ രോഗികൾക്ക് മരുന്ന് നൽകാവൂവെന്ന വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഫർമസിസ്റ്റ് യൂണിയൻ (എ.കെ.പി.യു ) സംസ്ഥാന ജനറൽ സെക്രട്ടറി ബബീഷ് പി. വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഫാമസിസ്റ്റ് ഫാർമസിയിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ മരുന്നു വിതരണത്തിന് മെഡിക്കൽ ഓഫീസർക്ക് നേരിട്ടോ അല്ലെങ്കിൽ ജൂനിയർ ഡോക്ടറെയോ നിയോഗിച്ച് ക്രമീകരണങ്ങൾ നടത്താൻ മാത്രമാണ് അധികാരം. ആരോഗ്യവകുപ്പിലെ മറ്റു ജീവനക്കാരെ മരുന്ന് വിതരണത്തിനായി നിയോഗിക്കാൻ പാടില്ലെന്നും ബബിഷ് പറഞ്ഞു.