ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ പൊന്നാടഅണിയിച്ച് സ്വീകരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ബിന്ദു രതീഷ്, ഒ.വി. നാണുക്കുട്ടൻ, എം.കെ. രാജീവ്, പി.കെ. ബോസ്, മനോഹരൻ കുറുമശേരി, കെ.കെ. ദിനേശൻ, അമ്പാടി ശ്രീകുമാർ, ടി.കെ. ബിജു, കെ.ഡി. സജീവൻ, രാധാകൃഷ്ണൻ നൊച്ചിമ, കെ.ആർ. ദേവദാസ്, ഗുരുവരം വേണുഗോപാൽ, ബിജു വാലത്ത്, വിപിൻദാസ് എന്നിവർ പങ്കെടുത്തു.