കളമശേരി: ഏലൂർ കുറ്റിക്കാട്ടുകര പുതിയറോഡ് അങ്കണവാടിയിൽ ദേശീയ ബാലികാദിനാചരണവും കുമാരി ക്ലബ് യോഗവും സംഘടിപ്പിച്ചു. അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ട് കമ്മിറ്റി (എ.എൽ.എം.സി )
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലികാദിനാചരണവും കുമാരി ക്ലബിന്റെ വർണ്ണക്കൂട്ട് എന്ന പുനർനാമകരണത്തിന്റെ ഉദ്‌ഘാടനവും കൗൺസിലർ നിസ്സി സാബു നിർവഹിച്ചു. കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി . അദ്ധ്യാപിക കെ.എസ്.സൗമ്യ അദ്ധ്യക്ഷത വഹിച്ചു.