കൊച്ചി: കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്ന ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവ് സർക്കാർ ഉടൻ പ്രാബല്യത്തിൽ വരത്തണമെന്ന് സക്ഷമ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ സക്ഷമ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശ ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.വി. പ്രദീപ്കുമാർ, സി.സി. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.