tree
പാറക്കടവ് സുകർമ്മ വികാസ കേന്ദ്രത്തിൽ നടന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടുന്നു

നെടുമ്പാശേരി: പാറക്കടവ് സുകർമ്മ വികാസകേന്ദ്രത്തിൽ നടന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു. ഭാഗവത സപ്താഹാചാര്യൻ ഡോ. തോട്ടം നീലകണ്ഠൻ നമ്പൂതിരിയും റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ. നായരും ചേർന്ന് നടീൽ ഉദ്ഘാടനം ചെയ്തു. സി.ആർ. സുധാകരൻ, കുഞ്ഞിരാമൻ പുതുശേരി, എൻ.പി. ഹരിസുതൻ, ടി. സുരേഷ്‌കുമാർ, ഇ.കെ. കിരൺകുമാർ, സി.എൻ. ശരിധരൻ, രാജഗോപാൽ എന്നിവർ പങ്കെടുത്തു.