കൂത്താട്ടുകുളം: പൂട്ടിക്കിടക്കുന്ന കൂത്താട്ടുകുളം രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽനിന്ന് ജനറേറ്ററിന്റെയും എ.സിയുടേയും ഭാഗങ്ങൾ ഇലക്ട്രിക് വയറുകൾ തുടങ്ങിയവ മോഷ്ടിച്ചു. ആശുപത്രിയുടെ പുറകുവശത്തെ ഹോട്ടലിനും ദേവസ്വംവക സ്ഥലത്തിനും ഇടയിലുള്ള കെട്ടിടത്തിന്റെ സിമന്റ് ഗ്രിൽ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. ഇതിലൂടെയാണ് സാധനങ്ങൾ പുറത്തേക്ക് കൊണ്ടുപോയിട്ടുള്ളതും.പൊലീസിൽ പരാതി നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് റോയി എബ്രാഹം പറഞ്ഞു.