1
കൊവിഡ് ബാധിതർക്കായി ഭക്ഷണ വിതരണം തുടങ്ങിയപ്പോൾ

മട്ടാഞ്ചേരി: കൊച്ചിൻ വികസനവേദിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന സാധാരണക്കാർക്കായുള്ള ഭക്ഷണവിതരണം ആരംഭിച്ചു. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലുള്ളവർക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന പദ്ധതി ഫോർട്ടുകൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി അംഗം കെ.ബി അഷറഫ് സംഘടന പ്രസിഡന്റ് ഇന്ദു ജ്യോതിഷിന് ഭക്ഷണപ്പൊതി കൈമാറി ഉദ്ഘാടനം ചെയ്തു. കെ.ബി ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. എ.ബി റസാക്ക്,സുജിത്ത് മോഹനൻ,നിശ അസീസ്,ജ്യോതിഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.