1
ആശുപത്രിയിൽ നടന്ന പ്രതിഷേധ സമരം

മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൊവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്ക് ചികിത്സയ്ക്കുള്ള സംവിധാനം പടിഞ്ഞാറൻ കൊച്ചിയിൽ തന്നെ ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ സമയം ആശുപത്രി സന്ദർശനത്തിനെത്തിയ എൻ.ആർ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസറെയും പ്രവർത്തകർ തടഞ്ഞു. അടിയന്തര നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഷമീർ വളവത്ത്,സുജിത്ത് മോഹനൻ എന്നിവർ നേതൃത്വം നൽകി.