 
ഫോർട്ട് കൊച്ചി: വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസിന്റെ പിടിയിലായി. ഫോർട്ട്കൊച്ചി അമരാവതി എസ്.ജെ.ഡി സ്ട്രീറ്റിൽ ശ്രീകാന്ത്, ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ ഷഹിൻഷാ, ഫോർട്ട്കൊച്ചി അമരാവതി ഹനുമാൻ കോവിൽ റോഡിൽ ഡി. ദീപു എന്നിവരെയാണ് ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്തെ നഗരസഭ വക ഉപയോഗ ശൂന്യമായ ശുചിമുറിയിൽ ആൾപ്പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പൊലിസ് ഓടിച്ചിട്ട് പിടിച്ചത്. 25 ഗ്രാം കഞ്ചാവും പണവും പിടിച്ചെടുത്തു. എസ്.ഐ. ചന്ദ്രൻ, എ.എസ്.ഐ. സജീവ് രാജ്, സിവിൽ പൊലിസ് ഓഫിസർ ഷമീർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.