y-con
കടുങ്ങല്ലൂർ ഓഞ്ഞിത്തോട് പാലത്തിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കുന്നു

ആലുവ: കടുങ്ങല്ലൂർ ഓഞ്ഞിത്തോട് പാലത്തിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കി. മാലിന്യങ്ങൾ നിറഞ്ഞതോടെ ഏറെ നാളായി പാലത്തിൽ ദുർഗന്ധവും തെരുവുനായ ശല്യവും രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് പ്രവർത്തകർ രംഗത്തെത്തിയത്. മണ്ഡലം പ്രസിഡന്റ് സഞ്ജു വർഗീസ്, നേതാക്കളായ വി. ദീപുമോൻ, മനൂപ് അലി, എം.എ. കൃഷ്ണദാസ്, മുഹമ്മദ് യാസീൻ, എം.എസ്. അനന്തു, കണ്ണൻ കാർത്തിക് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ വി.കെ. ഷാനവാസ്, നാസർ എടയാർ, കെ.എസ്. നന്മദാസ്, ഖാലിദ് ആത്രപ്പിള്ളി, രാജൻ ആന്റപ്പൻ, ടി.ജി. ഓമനക്കുട്ടൻ എന്നിവരും പങ്കാളികളായി.