
കൊച്ചി: സംസ്ഥാനത്തെ വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്കെടുത്തെറിയുന്നതും കടുത്ത പാരിസ്ഥിതികാഘാതങ്ങൾക്ക് വഴി വയ്ക്കുന്നതുമായ കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സമ്മേളനം ആവശ്യപ്പെട്ടു. ജനറൽസെക്രട്ടറി ഫെലിക്‌സ് .ജെ .പുല്ലൂടൻ, കെ റെയിൽ വിരുദ്ധ ജനകീയ സമിതി കൺവീനർ എം.പി. ബാബുരാജ്, പി.ടി. ജോൺ, അഡ്വ. വി .എം. മൈക്കിൾ, ചാക്കോച്ചൻ മണലിൽ, എം.ടി . തോമസ്, ആദം അയൂബ്, ജോർജ് കാട്ടുനിലത്ത്, പി.എ. പ്രേംബാബു, പി.ജെ. തോമസ്, സുനിൽകുമാർ, ഷാജഹാൻ അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു.