dharna
ഇല്ലിത്തോട് ആക്ഷൻ കൗൺസിൽ പഞ്ചായത്തിന് മുമ്പിൽ നടത്തിയ ധർണ്ണ

കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ ആറാംവാർഡിൽ കബർസ്ഥാൻ വരുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജനവാസ മേഖലയിൽ കബർസ്ഥാൻ നിർമ്മിക്കുവാൻ മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് നൽകിയ അനുമതിപത്രം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. രഘു ആട്ടേത്തറ, ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി. ചെല്ലമ്മ, രക്ഷാധികാരി എം.കെ. ബിജു, കൺവീനർ സിബി ജോസ്, ഇല്ലിത്തോട് കെ.പി.എം.എസ് ശാഖാ സെക്രട്ടറി എം.കെ. രവി, കെ.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ബിജുകുമാർ, അംബേദ്കർ പഠനകേന്ദ്രം പ്രതിനിധി എൻ.പി. സ്റ്റാലിൻ, സതി സുരേഷ്, ജിഷ ബിജു, സുജാത മോഹനൻ, സിന്ധു സോജൻ, എ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.