 
ആലങ്ങാട്: ആലുവ, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ കരുമാല്ലൂർ കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസിനെ (26) കാപ്പചുമത്തി ആറുമാസത്തേക്ക് റൂറൽ ജില്ലയിൽനിന്ന് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2021 സെപ്തംബറിൽ വെളിയത്തുനാട് ഭാഗത്ത് ഇബ്രാഹിമിന്റെ കാറിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ കൊലപാതകശ്രമം, അടിപിടി, മയക്കുമരുന്ന്, സ്‌ഫോടകവസ്തു, അനധികൃതമായി ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 34 പേരെ നാടുകടത്തിയെന്നും, 32 പേരെ ജയിലിൽ അടച്ചുവെന്നും എസ്.പി പറഞ്ഞു.