ആലങ്ങാട്: കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാല ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 7.30ന് ഡോ. ഇടനാട് രാജൻ നമ്പ്യാരുടെ ചാക്യാർകൂത്ത്, തിരുവാതിരകളി, നാളെ വൈകിട്ട് 6.45ന് സംഗീതാർച്ചന, 7.45ന് ഓട്ടൻതുള്ളൽ, 28ന് വൈകിട്ട് 6.45ന് സംഗീതക്കച്ചേരി, ഭക്തിഗാനമേള, 29ന് വൈകിട്ട് 6.45ന് തിരുവാതിരകളി, 7.15ന് നൃത്തസന്ധ്യ, 7.30ന് സിത്താർകച്ചേരി, 30ന് രാവിലെ 10ന് ഉത്സവബലി ദർശനം, 11ന് അക്ഷരശ്ലോകസദസ്, വൈകിട്ട് 6.15ന് ഹരിനാമകീർത്തനം, 7.15ന് സോപാന സംഗീതനൃത്താലയം എന്നിവ നടക്കും. 31നാന് വലിയവിളക്ക്. രാവിലെ 8ന് പഞ്ചാരിമേളം, 3.30ന് മേജർസെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പകൽപ്പൂരം, പഞ്ചാരിമേളം, വൈകിട്ട് 8ന് വലിയവിളക്കുസദ്യ, 8.30ന് കാവിൽ സുന്ദരമാമാരെ ആര്യഞ്ചേരി വേണുഗോപാലമാരാർ പുരസ്‌കാരം നൽകി ആദരിക്കും, 9ന് പള്ളിവേട്ട, വലിയകാണിക്ക സമർപ്പണം. ഫെബ്രുവരി 1ന് ആറാട്ടോടെ സമാപിക്കും.