മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണം നിലവിലുളള സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയുടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ചടങ്ങുകൾ മാത്രമായി ചുരുക്കും. റാലി വേണ്ടെന്നുവച്ചു. രാവിലെ 9 ന് നഗരസഭ ഓഫീസിന് മുന്നിൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. തുടർന്ന് ഗാന്ധിപ്രതിമയിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് പുഷ്പാർച്ചന നടത്തും. 9.15ന് നെഹ്റു പാർക്കിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ റിപ്പബ്ലിക്ദിന സന്ദേശം നൽകും. ചെയർമാൻ പി.പി. എൽദോസ് ദേശീയ പതാക ഉയർത്തും. തുടർന്ന് നെഹൃുപ്രതിമയിൽ പുഷ്പാർച്ചന. 25 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനാവുക.