കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും മെഡിക്കൽ ഓഫീസർക്കുമെതിരെയുള്ള വ്യാജപരാതിക്കും കുപ്രചാരണങ്ങൾക്കും എതിരെ ആരോഗ്യവിഭാഗം ജീവനക്കാരുടെ പ്രതിഷേധം. നാളിതുവരെ ഒരു പരാതിയും സ്ഥാപനത്തിന്റെയോ ഇവിടുത്തെ മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാരെ സംബന്ധിച്ചോ ഉയർന്നുവന്നിട്ടില്ല. അതിനിടയിൽ ഒരാൾമാത്രം പരാതിനൽകി അപകീർത്തിപ്പെടുത്തുന്നതിന് എതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം.