 
മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകി. മഴവിൽ എന്ന പേരിൽ തയ്യാറാക്കിയ സോപ്പുകൾ ആദ്യഘട്ടത്തിൽ സൗജന്യമായും പിന്നീട് കുറഞ്ഞ വിലയിലും വിപണനം നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ശുദ്ധമായ വെളിച്ചെണ്ണയിൽ കുട്ടികളുടെ സഹായത്തോടെയാണ് സോപ്പുകൾ നിർമ്മിച്ചത്. ആസിഡും ആൽക്കലിയും എന്ന ഏഴാംക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് സോപ്പ് നിർമ്മാണം പഠനവിഷയമായതിനാൽ നേരനുഭവത്തിനും കുട്ടികൾക്ക് സാധിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ഹെഡ്മിസ്ട്രസ് വി. എ. റഹീമബീവി ഉദ്ഘാടനം ചെയ്തു. കെ.എം. നൗഫൽ ക്ലാസ് നയിച്ചു. അദ്ധ്യാപകരായ അജിത രാജ്, ഗ്രീഷ്മ വിജയൻ, സെലീന എ, അജീന ഷെഫീഖ്, സഹദിയ കെ.എം, അനീസ കെ.എം, റഹ്മത്ത് എ.എം എന്നിവർ നേതൃത്വം നൽകി.